നടി ദേവിക നന്പ്യാർക്കും ഗായകൻ വിജയ് മാധവനും കുഞ്ഞ് പിറന്നു. ആൺകുട്ടി ജനിച്ച വിവരം ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.
ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേ ഹം നന്ദി. എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ദേവികയുടെയും വിജയിയുടെയും വിവാഹം.
ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. നിരവധി പേരാണ് താരദന്പദതികൾക്ക് ആശംസകളുമായി എത്തിയത്.