+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലാ മാസ് സെന്‍ററിൽ ആദ്യകുർബാന സ്വീകരണം 30ന്

ഡബ്ലിൻ: താലാ സീറോ മലാബാർ സഭ മാസ് സെന്‍ററിൽ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 30ന് (ഞായർ) നടക്കും. താലാ സ്പ്രിംഗ് ഫീൽഡ് സെന്‍റ് മാർക്സ് ചർച്ചിൽ ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങുകൾ. വിശുദ്ധ കുർബാനയും തുടർന്ന്
താലാ മാസ് സെന്‍ററിൽ ആദ്യകുർബാന സ്വീകരണം 30ന്
ഡബ്ലിൻ: താലാ സീറോ മലാബാർ സഭ മാസ് സെന്‍ററിൽ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 30ന് (ഞായർ) നടക്കും. താലാ സ്പ്രിംഗ് ഫീൽഡ് സെന്‍റ് മാർക്സ് ചർച്ചിൽ ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങുകൾ.

വിശുദ്ധ കുർബാനയും തുടർന്ന് ആദ്യകുർബാന സ്വീകരണവും നടക്കും തിരുക്കർമങ്ങൾക്ക് എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ചാപ്ലിൻ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിൻലി (സെന്‍റ് മാർക്സ് ചർച്ച് വികാരി), ഫാ. ജിജി പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകും. തുടർന്നു സ്നേഹവിരുന്നും നടക്കും.

അലൻ ബെർലി, എൽവിൻ വർഗീസ്, എലയിൻ ബെന്നി, ഇവാനാ ബ്ലെസണ്‍, ഇഫാ വർഗീസ്, അലീന അലക്സ്, നോയൽ ജോസഫ്, ഐറിൻ മരിയ ആന്‍റു, ജോപോൾ ഷിജോ, തോമസ് റോയി, മാർക്ക് ജോണ്‍ ബിജു, റോഹൻ ജോ ജോസഫ്, ഫെലിക്സ് ജോസഫ് എന്നീ കുട്ടികളാണ് ആദ്യകുർബാന സ്വീകരണത്തിനൊരുങ്ങുന്നത്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ