+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെകെസിഎ ബെർമിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ 30ന്

ബെർമിംഗ്ഹാം: യുകെകെസിഎ ബെർമിംഗ്ഹാം യൂണിറ്റിന്‍റ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ 30ന് (ഞായർ) തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിലാണ് പരിപാടികൾ. യൂണിറ്റിന്‍റ ഈസ്റ്റർ ആഘ
യുകെകെസിഎ ബെർമിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ 30ന്
ബെർമിംഗ്ഹാം: യുകെകെസിഎ ബെർമിംഗ്ഹാം യൂണിറ്റിന്‍റ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ 30ന് (ഞായർ) തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിലാണ് പരിപാടികൾ. യൂണിറ്റിന്‍റ ഈസ്റ്റർ ആഘോഷവും ഇതോടൊപ്പം നടക്കും.

ചടങ്ങിൽ ക്രിസ്റ്റൽ ജൂബിലി സുവനീറിന്‍റെ കവർ പേജ് പ്രകാശനം ജോസ് കെ. മാണി എംപി നിർവഹിക്കും. ബികെസിഎയുടെ 2002 ൽ ആരംഭിച്ച പ്രയാണം ഇന്നും അതിശക്തമായി മുന്നോട്ടു പോകുന്നു. ആഘോഷങ്ങളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. പ്രസിഡന്‍റ് ജെസിൻ ജോണ്‍, സെക്രട്ടറി അജേഷ് കടുതോടിൽ എന്നിവരുടെ നേതൃത്തിലുള്ള കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: സഖറിയ പുത്തൻകളം