ജയസൂര്യയും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നിവേദ തോമസാണ് ചിത്രത്തിലെ നായിക. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് നിര്‍മിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം -വില്യം ഫ്രാന്‍സിസ്. ഛായഗ്രഹണം-ജിത്തു ദാമോദര്‍. എഡിറ്റിംഗ്-രതീഷ് രാജ്.