+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബർഡീനിൽ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് തീയതികളിൽ

അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് (ശനി, ഞായർ) തീയതികളിൽ അബർഡീൻ മസ്ട്രിക്
അബർഡീനിൽ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് തീയതികളിൽ
അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് (ശനി, ഞായർ) തീയതികളിൽ അബർഡീൻ മസ്ട്രിക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ ആഘോഷിക്കുന്നു.

ആറിന് (ശനി) വൈകുന്നേരം 6.45ന് വികാരി ഫാ. എബിൻ മർക്കോസ് കൊടിയേറ്റുകർമം നിർവഹിക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഏഴിന് സന്ധ്യാപ്രാർഥനയും നടക്കും.

ഏഴിന് (ഞായർ) രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടർന്ന് ഫാ. മാത്യു ഏബ്രഹാം ആഴന്തറയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്, നേർച്ച, ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും

ഫാ. എബിൻ മാർക്കോസ് (വികാരി) 07736547476, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വർഗീസ് (ട്രഷറർ) 07737783234, 01224 467104.

പള്ളിയുടെ വിലാസം. St.Clements  Episcopal  Church , Mastrick Drive, AB 16  6 UF ,Aberdeen , Scotland , UK.