ദാസറഹള്ളി ദേവാലയത്തിൽ തിരുനാൾ

06:44 PM Apr 28, 2017 | Deepika.com
ബംഗളൂരു: ദാസറഹള്ളി സെന്‍റ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ഈമാസം 28 മുതൽ മേയ് ഒന്നു വരെ ആഘോഷിക്കുന്നു. 28ന് വൈകുന്നേരം ആറിന് തിരുനാൾ കൊടിയേറ്റിനും ലദീഞ്ഞിനും തുടർന്ന് നടക്കുന്ന ദിവ്യബലിയിലും ഫാ. ബിനേഷ് മാങ്കൂട്ടത്തിൽ ഐഎസ്സിഎച്ച് മുഖ്യകാർമികത്വം വഹിക്കും. 29ന് വൈകുന്നേരം ആറിനു നടക്കുന്ന ദിവ്യബലിയിൽ ഫാ. തോമസ് കൊച്ചുപുത്തൻപുര കാർമികത്വം വഹിക്കും. 30ന് രാവിലെ ഏഴിന് ദിവ്യബലി. 8.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. സോജൻ കരൂർ സിഎംഎഫ് മുഖ്യകാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിവസമായ മേയ് ഒന്നിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിലും നൊവേനയിലും ഫാ. ലിന്േ‍റാ കോക്കണ്ട ത്തിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നല്കും. തിരുനാളിനും തിരുക്കർമങ്ങൾക്കും വികാരി ഫാ. തോമസ് താന്നിയാനിക്കൽ നേതൃത്വം നല്കും.