+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോർട്സ് മാസ് സെന്‍ററിൽ ആദ്യകുർബാന സ്വീകരണം 30ന്

ഡബ്ലിൻ: സീറോ മലാബാർ സഭ സോർട്സ് മാസ് സെന്‍ററിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 30ന് (ഞായർ) നടക്കും. St. Finian’s Church, Rivervalley, Swords ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3.30 നാണ് ചടങ്ങുകൾ. വിശുദ
സോർട്സ് മാസ് സെന്‍ററിൽ ആദ്യകുർബാന സ്വീകരണം 30ന്
ഡബ്ലിൻ: സീറോ മലാബാർ സഭ സോർട്സ് മാസ് സെന്‍ററിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 30ന് (ഞായർ) നടക്കും. St. Finian’s Church, Rivervalley, Swords ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3.30 നാണ് ചടങ്ങുകൾ. വിശുദ്ധ കുർബാനയും തുടർന്ന് ആദ്യകുർബാന സ്വീകരണവും നടക്കും. ആഗ്നസ് ജിമ്മി, ആരെൻ ജോർജ്, ഏയ്ഡൻ ജോർജ്, ഡോണ്‍ ബിനോയി, എഡ്വിൻ സൈജുസോണ്‍, ഹെയ്ഡണ്‍ ജോസ്, റിയോണ്‍ ജോബി എന്നിവരാണ് ആദ്യകുർബാന സ്വീകരിക്കുന്നത്.

സോർട്സ് മാസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. തിരുക്കർമങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലിൻ ഫാ. ആന്‍റണി ചീരംവേലിൽ അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ