നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാന്റെ ശക്തമായി തിരിച്ചുവരവായിരുന്നു പഠാൻ എന്ന ചിത്രം. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രം കാര്യമായി വിജയം കാണാതെ പോയതിന് ശേഷം പിന്നീട് ഷാരുഖിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല.
നാലു വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരുഖ് ഖാൻ ചിത്രം പഠാൻ ബോക്സ് ഓഫീസ് കളക്ഷനുകളിൽ നിലവിലെ വന്പൻമാരായ ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നിരിക്കുന്നു. വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്.
TOP 4… HIGHEST GROSSING *HINDI* FILMS...
— taran adarsh (@taran_adarsh) March 3, 2023
1. #Pathaan
2. #Baahubali2 #Hindi
3. #KGF2 #Hindi
4. #Dangal
NOTE: #India biz. Nett BOC. #Hindi version ONLY. pic.twitter.com/fay38eStHp
ഇതോടെ റിലീസ് ദിനം മുതലിങ്ങോട്ട് ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.
ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് പഠാനിപ്പോള്‍. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍.
പഠാൻ ആദ്യദിനം മാത്രം നേടിയത് 106 കോടി രൂപയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹുമാണ് മറ്റു പ്രധാനവേഷത്തിലെത്തിയത്.