+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെകെസിഎ കായികമേള ശനിയാഴ്ച ബർമിംഗ്ഹാമിലേക്ക്

ബർമിംഗ്ഹാം: യുകെകെസിഎയുടെ കായികമേള ശനിയാഴ്ച ബർമിംഗ്ഹാമിൽ. യൂണീറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാൽറ്റി ഷൂട്ട് എന്നിവ അരങ്ങേറും. കൂടാതെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള അത്ലറ്റിക് മത്സരങ്ങളും അരങ്ങേറും
യുകെകെസിഎ കായികമേള ശനിയാഴ്ച ബർമിംഗ്ഹാമിലേക്ക്
ബർമിംഗ്ഹാം: യുകെകെസിഎയുടെ കായികമേള ശനിയാഴ്ച ബർമിംഗ്ഹാമിൽ. യൂണീറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാൽറ്റി ഷൂട്ട് എന്നിവ അരങ്ങേറും. കൂടാതെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള അത്ലറ്റിക് മത്സരങ്ങളും അരങ്ങേറും.

വടംവലി മത്സര വിജയികൾക്ക് യഥാക്രമം 351, 251, 151, 100 കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഇത്തവണ യൂണീറ്റ് ചാന്പ്യൻഷിപ്പിനു പുറമെ വ്യക്തിഗത ചാന്പ്യൻഷിപ്പിനും സമ്മാനം ലഭിക്കും. ശനിയാഴ്ച രാവിലെ പത്തിന് കായികമേള ഉദ്ഘാടനവും, തുടർന്നു വിവിധ മത്സരങ്ങളും ആരംഭിക്കുമെന്നു സ്പോർട്സ് കോർഡിനേറ്റർ ജോസ് വടച്ചിറയും (വൈസ് പ്രസിഡന്‍റ്) 0798 3417 360, ഫിനിൽ കളത്തിൽകോട്ടം (ജോ. ട്രഷറർ) 0788 3090 410.