+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇവാങ്ക ട്രംപ് ബെർലിനിൽ

ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുത്രിയും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ഇവാങ്ക ട്രംപ് ബെർലിനിലെത്തി. വനിതകളുടെ ലോക ഉച്ചകോടിയിൽ (Women 20 Summit/W20) പങ്കെടുക്കാനാണ് ഇവാങ്ക ജർമനിയിലെത്തിയത്
ഇവാങ്ക ട്രംപ് ബെർലിനിൽ
ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുത്രിയും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ഇവാങ്ക ട്രംപ് ബെർലിനിലെത്തി. വനിതകളുടെ ലോക ഉച്ചകോടിയിൽ (Women 20 Summit/W20) പങ്കെടുക്കാനാണ് ഇവാങ്ക ജർമനിയിലെത്തിയത്.

ജർമൻ ചാൻസലർ ആംഗല മെർക്കൽ, ലോകബാങ്ക് പ്രസിഡന്‍റ് ക്രിസ്റ്റീനെ ലെഗാർഡെ, നെതർലൻഡ് രാജ്ഞി മാക്സിമ, കനേഡിയൻ, വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് തുടങ്ങിയ നൂറിലധികം പ്രമുഖ ലോക വനികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ജേർണലിസ്റ്റ് മിറിയാം മെക്കൽ ആണ് പരിപാടിയുടെ മോഡറേറ്റർ. വനിതാ ഉച്ചകോടിക്കുശേഷം ചാൻസലർ മെർക്കലുമായി ഇവാങ്ക കൂടിക്കണ്ടു.

കുടുംബസമേതമാണ് ഇവാങ്ക ജർമനിയിലെത്തിയിരിക്കുന്നത്. ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി അധികാരമേറ്റതിനുശേഷമുള്ള ആദ്യ ജർമൻ സന്ദർശനമാണ് ഇവാങ്കയുടേത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ