+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിഡ് ലാൻഡ്സ് റീജൺ കണ്‍വൻഷനും ലെസ്റ്റർ യൂണിറ്റിന്‍റെ വാർഷികവും ആഘോഷിച്ചു

ലെസ്റ്റർ: മിഡ് ലാൻഡ്സ് റീജണിന്‍റെ പ്രഥമ കണ്‍വൻഷനും ലെസ്റ്റർ യൂണിറ്റിന്‍റെ പത്താം വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ചിൽ ഫാ. ജസ്റ്റിൻ കാരയ്ക്കാടിന്‍റെ മുഖ്യകാർമികത്
മിഡ് ലാൻഡ്സ് റീജൺ കണ്‍വൻഷനും ലെസ്റ്റർ യൂണിറ്റിന്‍റെ  വാർഷികവും ആഘോഷിച്ചു
ലെസ്റ്റർ: മിഡ് ലാൻഡ്സ് റീജണിന്‍റെ പ്രഥമ കണ്‍വൻഷനും ലെസ്റ്റർ യൂണിറ്റിന്‍റെ പത്താം വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ചിൽ ഫാ. ജസ്റ്റിൻ കാരയ്ക്കാടിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ പരിപാടികൾ ആരംഭിച്ചത്.

ഫാ. ജസ്റ്റിൻ കാരയ്ക്കാട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്‍വൻഷൻ ചെയർമാൻ സിബു അധ്യക്ഷത വഹിച്ചു. യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ സാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ, ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്‍റ് ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ബർമിംഗ്ഹാം യൂണിറ്റ് പ്രസിഡന്‍റ് ജെസിൻ, കവൻട്രി യൂണിറ്റി സെക്രട്ടറി സോജി, കെറ്ററിംഗ് യൂണിറ്റ് പ്രസിഡന്‍റ് ബിജു കൊച്ചിക്കുന്നേൽ, നോട്ടിംഗ്ഹാം യൂണിറ്റ് പ്രസിഡന്‍റ് ജിൽസ്, വൂസ്റ്റർ യൂണിറ്റ് പ്രസിഡന്‍റ് ടോമി എന്നിവർ പ്രസംഗിച്ചു. ലെസ്റ്റർ യൂണിറ്റ് മുൻ ഭാരവാഹികളെ യുകെകെസിഎ മുൻ സെക്രട്ടറിമാരായ എബി നെടുവാംപുഴയിൽ, മാത്തുക്കുട്ടി ആനക്കത്തറിക്കൽ എന്നിവർ ആദരിച്ചു.

യുകെകെസിഎയുടെ പ്രധാന യൂണിറ്റുകളായ ബെർമിംഗ്ഹാം കവൻട്രി. ഡെർബി, നോട്ടിംഗ്ഹാം, ലെസ്റ്റർ, വൂസ്റ്റർ, കെറ്ററിംഗ്, ഓക്സ് ഫോർഡ് എന്നീ യൂണിറ്റ് അംഗങ്ങൾ പങ്കുചേർന്ന പ്രഥമ മിഡ്ലാൻഡ്സ് കണ്‍വൻഷനിലെ നടവിളി മത്സരത്തിൽ ലെസ്റ്റർ ഒന്നാം സ്ഥാനവും നോട്ടിംഗ്ഹാം രണ്ടാം സ്ഥാനവും കെറ്ററിംഗ് മൂന്നാം സ്ഥാനവും നേടി.