+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെവൻസ് ക്ലബ് മാഞ്ചസ്റ്ററിന്‍റെ ഓൾ യുകെ റമ്മി, ലേലം മത്സരങ്ങൾ 29, 30 തീയതികളിൽ

മാഞ്ചസ്റ്റർ: സെവൻസ് ക്ലബ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന ഓൾ യുകെ റമ്മി, ലേലം ചീട്ടുകളി മത്സരങ്ങൾ ഏപ്രിൽ 29, 30 (ശനി, ഞായർ) തീയതികളിൽ മാഞ്ചസ്റ്റർ ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലിൽ നടക്കും. മാഞ്ചസ്റ
സെവൻസ് ക്ലബ് മാഞ്ചസ്റ്ററിന്‍റെ ഓൾ യുകെ റമ്മി, ലേലം മത്സരങ്ങൾ 29, 30 തീയതികളിൽ
മാഞ്ചസ്റ്റർ: സെവൻസ് ക്ലബ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന ഓൾ യുകെ റമ്മി, ലേലം ചീട്ടുകളി മത്സരങ്ങൾ ഏപ്രിൽ 29, 30 (ശനി, ഞായർ) തീയതികളിൽ മാഞ്ചസ്റ്റർ ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലിൽ നടക്കും.

മാഞ്ചസ്റ്ററിലെ ഒരു കൂട്ടം മലയാളി സഹൃത്തുക്കളുടെ കൂട്ടായ്മയായ സെവൻസ് ക്ലബ് ആണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാനസിക ഉല്ലാസത്തിനുവേണ്ട എല്ലാവിധ സൗകര്യങ്ങളും ക്ലബ് മത്സരാർഥികൾക്കായി ഒരുക്കികഴിഞ്ഞു. സ്വാദേറുന്ന രുചികരമായ ഭക്ഷണം, ഫോർ സ്റ്റാർ സൗകര്യത്തോടുകൂടിയ താമസ സൗകര്യം തുടങ്ങിയവ ഇതിൽ ചിലതുമാത്രമാണ്.

റമ്മി മത്സര വിജയികൾക്ക് ഒന്നാം സമ്മാനം അലൈഡ് ഫിനാൻസ് സ്പോണ്‍സർ ചെയ്യുന്ന 501 പൗണ്ടും രണ്ടാം സമ്മാനം 251 പൗണ്ടും മൂന്നാം സമ്മാനം 101 പൗണ്ടുമാണ്. ലേലം മത്സര വിജയിക്ക് ലോ ആൻഡ് ലോയേഴ്സ് സ്പോണ്‍സർ ചെയ്യുന്ന 401 പൗണ്ടും രണ്ടാം സമ്മാനം 201 പൗണ്ടും മൂന്നാം സമ്മാനം 101 പൗണ്ടുമാണ്. ട്രിനിറ്റി ഇന്‍റീരിയേഴ്സ്, റൈറ്റ് പ്രൈസ് പാവിംഗ് ലിമിറ്റഡ്, കോറിൻന്തിയൻസ് ഗാരേജ് ബ്ലാക്പൂൾ, ഫസ്റ്റ് റിംഗ് ഓണ്‍ലൈൻ ട്യൂഷൻ, കലവറ കാറ്ററിംഗ്, ഒയാസിസ് ട്രാവൽസ് തുടങ്ങിയ സ്ഥാപനങ്ങളാണ് സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത്.

രജിസ്ട്രേഷൻ 29ന് രാവിലെ 10ന് ആരംഭിക്കും. രജിസ്ട്രേഷൻ ഫീസ് ലേലം ടീം 30 പൗണ്ടും റമ്മി സിംഗിൾ 25 പൗണ്ടുമാണ്.

വിവരങ്ങൾക്ക്: സാബു ചാക്കോ 07853302858, ബിജു പി. മാണി 07732924277, സനൽ ജോണ്‍ 07929025238.

വിലാസം: BRITANIA COUNTRY HOUSE HOTEL, PALATINE RD, MANCHESTER, M20 2WG.

റിപ്പോർട്ട്: അലക്സ് വർഗീസ്