+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോണ്‍ കേരള സമാജം ബ്രൂൾ കൊട്ടാരസന്ദർശനം 27 ന്

കൊളോണ്‍: കെളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ബ്രൂൾ കൊട്ടാരം സന്ദർശിക്കുന്നു. ഏപ്രിൽ 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന സന്ദർശന പരിപാടിയിൽ ലോകപ്രസിദ്ധ ചിത്രകാരനായ മാക്സ് ഏണ്‍സ്റ്റ
കൊളോണ്‍ കേരള സമാജം ബ്രൂൾ കൊട്ടാരസന്ദർശനം 27 ന്
കൊളോണ്‍: കെളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ബ്രൂൾ കൊട്ടാരം സന്ദർശിക്കുന്നു. ഏപ്രിൽ 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന സന്ദർശന പരിപാടിയിൽ ലോകപ്രസിദ്ധ ചിത്രകാരനായ മാക്സ് ഏണ്‍സ്റ്റിന്‍റെ ജ·വീടും മ്യൂസിയവും ഉൾപ്പെടുത്തിയിട്ടുണ്ട്. നോർത്ത്റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണ് മാക്സ് ഏണ്‍സ്റ്റ് മ്യൂസിയം.

ഏകീകൃത ജർമനിയുടെ തലസ്ഥാനം ബെർലിനിലേയ്ക്കു മാറുന്നതുവരെ(1996) ലോകരാഷ്ട്രങ്ങളുടെ തലവ·ാർ ജർമനി സന്ദർശിക്കുന്ന വേളയിൽ ബ്രൂൾ പാലസിലായിരുന്നു സ്വീകരണവും കൂടിക്കാഴ്ചകളും അത്താഴവിരുന്നും ഒക്കെ നടത്തിയിരുന്നത്.

ഇന്ദിരാഗാന്ധി, റഷ്യൻ നേതാക്കൾ, ബിൽ ക്ലിന്‍റണ്‍, മാർപാപ്പമാർ അങ്ങനെ ഒട്ടനവധി ലോക നേതാക്കൾക്ക് ആതിഥേയം നൽകിയിട്ടുള്ള ബ്രൂൾ പാലസ് ഇപ്പോഴും സന്ദർശകരുടെ ആകർഷണകേന്ദ്രമാണ്. അഗുസ്തൂസ്ബുർഗ് പാലസ് എന്നറിയപ്പെടുന്ന കൊട്ടാരം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിർമാണം ആരംഭിച്ചത്. 1298 ൽ കൊട്ടാരത്തിന്‍റെ പണി പൂർത്തിയാക്കി. കൊളോണ്‍ അതിരൂപതാധ്യക്ഷൻ വാൽറാമാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുഖ്യപങ്കുവഹിച്ചത്.

സന്ദർശനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയുംവേഗം സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി 02232 34444, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി 0221 5904183 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ