മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഇതുവരെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കലാഭവൻ ഷാജോണാണ് ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുന്നത്.
ടൈറ്റസ് പീറ്ററാണ് ചിത്രം നിർമിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.
വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം - സുനിൽ പ്രേം എൽ.എസ്. എഡിറ്റിംഗ് - കെ.ശ്രീനിവാസ്.