കർണാടക കൃത്രിമമഴ പെയ്യിക്കുന്നു

06:46 PM Apr 25, 2017 | Deepika.com
ബംഗളൂരു: വരൾച്ച രൂക്ഷമായതിനെ തുടർന്ന് കർണാടക കൃത്രിമമഴ പെയ്യിക്കാനൊരുങ്ങുന്നു. കാലവർഷത്തിന്‍റെ തുടക്കത്തിലാണ് മഴപെയ്യിക്കുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്നും ഇതിനായി ആഗോള ടെൻഡർ വിളിക്കുമെന്നും കൃഷിമന്ത്രി കൃഷ്ണബൈരഗൗഡ പറഞ്ഞു. ഇത്തവണ സാധാരണ കാലവർഷമായിരിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും അതിനായി കാത്തിരിക്കേണ്ട തില്ലെന്നാണ് തീരുമാനം. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും.

സംസ്ഥാനത്തെ 176 താലൂക്കുകളിൽ 160 എണ്ണവും വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലവർഷത്തിനു കാക്കാതെ ക്ലൗഡ് സീഡിംഗിനായി സർക്കാർ ഒരുങ്ങുന്നത്. ഇതിനായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട ്.