+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തണമെന്ന് തുർക്കി

അങ്കാറ: ജർമനിയും തുർക്കിയും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം തീർക്കണമെന്ന് തുർക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്നങ്ങൾ ച
ജർമനിയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തണമെന്ന് തുർക്കി
അങ്കാറ: ജർമനിയും തുർക്കിയും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം തീർക്കണമെന്ന് തുർക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജർമൻ മാധ്യമ പ്രവർത്തകൻ ഇസ്താംബൂളിൽ അറസ്റ്റിലായതിനേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽവീണിരുന്നു. തീവ്രവാദ ബന്ധമാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതിനു പുറമേ തുർക്കിയിൽ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള തീരുമാനവും ജർമനി അംഗീകരിച്ചിരുന്നില്ല. പ്രസിഡന്‍റിലേക്ക് അധികാരങ്ങൾ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണാഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഹിതപരിശോധന ഫലവും ജർമനിയെ ചൊടിപ്പിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളിൽപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയവേയാണ് തുർക്കി ഉപപ്രധാനമന്ത്രിയുടെ അനുനയ നീക്കം.