+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി മനഃശക്തി ശില്പശാല സംഘടിപ്പിച്ചു

കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ മനഃശക്തി ശില്പശാല സംഘടിപ്പിച്ചു. രാജ്യാന്തതര മോട്ടിവേഷണൽ സ്വീക്കറും മൈൻഡ് പവർ ട്രെയിനറുമായ ജോബിൻ എസ്. കൊട്ടാരത്തിലാണ് ശില്പശാല നയ
ഡബ്ല്യുഎംസി മനഃശക്തി ശില്പശാല സംഘടിപ്പിച്ചു
കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ മനഃശക്തി ശില്പശാല സംഘടിപ്പിച്ചു. രാജ്യാന്തതര മോട്ടിവേഷണൽ സ്വീക്കറും മൈൻഡ് പവർ ട്രെയിനറുമായ ജോബിൻ എസ്. കൊട്ടാരത്തിലാണ് ശില്പശാല നയിച്ചത്.

വേൾഡ് മലയാളി കൗണ്‍സിൽ ലോക നേതാവ് മാത്യു ജേക്കബ് ശില്പശാല ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് ചെയർമാൻ ജോസ് കുന്പിളുവേലി അധ്യക്ഷത വഹിച്ചു. ജർമൻ പ്രൊവിൻസ് പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. യൂറോപ്പ് റീജണ്‍ ചെയർമാൻ ജോളി തടത്തിൽ, ഗ്ലോബൽ ട്രഷറർ തോമസ് അറന്പൻകുടി, യൂറോപ്പ് റീജണ്‍ പ്രസിഡന്‍റ് ഗ്രിഗറി മേടയിൽ, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി മേഴ്സി തടത്തിൽ, ട്രഷറർ ജോസഫ് കളത്തിപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജർമനിയിലെ മലയാളി ബിസിനസുകാർ, പ്രഫഷണലുകൾ, വിദ്യാർഥികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.