റാണി മുഖർജി കേന്ദ്രകഥാപാത്രമായെത്തുന്ന മിസിസ് ചാറ്റർജി Vs നോർവ ട്രെയിലർ റിലീസ് ചെയ്തു. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം നോർവേയിൽ താമസിക്കുന്ന ബംഗാളി സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.
അമ്മയുടെ മാനസിക നില ശരിയല്ലെന്ന അവകാശ വാദം ഉന്നയിച്ച് നോര്‍വ ശിശു സംരക്ഷണ വിഭാഗം കുട്ടികളെ അവരിൽ നിന്ന് തട്ടിയെടുക്കുന്നതും അതിനെതിരെ മിസിസ് ചാറ്റർജി നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
നോര്‍വെയില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ യഥാര്‍ത്ഥത്തില്‍ നേരിട്ട പ്രതിസന്ധികളില്‍ നിന്നുമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആഷിമ ചിബ്ബറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ സ്റ്റുഡിയോസും എമ്മെ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 17ന് ചിത്രം റിലീസ് ചെയ്യും.