+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിൽ വെടിവയ്പിൽ പോലീസുകാരൻ മരിച്ചു

പാരീസ്: ഫ്രാൻസിലെ ബൗലേവാർഡിൽ പോലീസുകാർക്കുനേരെ നടന്ന വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ബസിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്
ഫ്രാൻസിൽ വെടിവയ്പിൽ പോലീസുകാരൻ മരിച്ചു
പാരീസ്: ഫ്രാൻസിലെ ബൗലേവാർഡിൽ പോലീസുകാർക്കുനേരെ നടന്ന വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ബസിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പോലീസുകാരിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്നു രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് സംഭവം. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും പോലീസ് അറിയിച്ചു. മരിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് കാന്പയിൻ നിർത്തിവച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ