+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാമത് ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലി സംഗമം 22ന്

ഗ്ലാസ്ഗോ: സ്കോട്ലൻഡിലുള്ള ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലികളുടെ മൂന്നാമത് സംഗമം ഏപ്രിൽ 22ന് (ശനി) നടക്കും. ഗ്ലാസ്ഗോ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മ
മൂന്നാമത് ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലി സംഗമം 22ന്
ഗ്ലാസ്ഗോ: സ്കോട്ലൻഡിലുള്ള ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലികളുടെ മൂന്നാമത് സംഗമം ഏപ്രിൽ 22ന് (ശനി) നടക്കും. ഗ്ലാസ്ഗോ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്‍റെ പ്രധാന കാർമികത്വത്തിലാണ് പരിപാടി.

രാവിലെ എട്ടിന് പ്രഭാത നമസ്കാരം വിശുദ്ധ കുർബാന എന്നിവയെ തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കും ഫാ. ടിറ്റൂസ് ജോണും ഫാ. മാത്യു വർഗീസും ക്ലാസെടുക്കും. വൈകുന്നേരം കലാപരിപാടികളും അരങ്ങേറും.

പള്ളിയുടെ വിലാസം: Sandyhill Parish Church, 28 Bailliaston Road, Glasgow, G32OQQ Scotland.