ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. കുഞ്ചാക്കോ ബോബൻ ഒരു വൈൽഡ് ഫോട്ടോഗ്രാഫർ എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. ജിജ്ഞാസ പരത്തുന്ന നിരവധി രംഗങ്ങളും ചിത്രത്തിലുണ്ട്.
ദുരൂഹതകൾ ഏറെ ഒളിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമാണിതെന്ന് വെളിവാക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. കുഞ്ചാക്കോ ബോബൻ, രജീഷ വിജയൻ, ഗുരു സോമസുന്ദരം, കെ.യു. മനോജ്, സീത, ഗോകുലം ഗോപാലൻ, വഞ്ചിയൂർ പ്രവീൺ, ജയ്സ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
തിരക്കഥ - നിഷാദ് കോയ ഗാനങ്ങൾ - സുജേഷ് ഹരി,ഷിബു പുലർക്കാഴ്ച. സംഗീതം - സ്റ്റീഫൻ ദേവസ്സി. പശ്ചാത്തല സംഗീതം - സാം സി.എസ്.ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - റിയാസ് ബദർ. ചിത്രം മാർച്ച് മൂന്നിന് പ്രദർശനത്തിനെത്തും.