ബസവനഗർ ദേവാലയത്തിൽ കബാസ് 2017 അരങ്ങേറി

08:13 PM Apr 21, 2017 | Deepika.com
ബംഗളൂരു: ബസവനഗർ കഗദാസപുര സെന്‍റ് മേരീസ് ഇടവക ദേവാലയത്തിൽ കബാസ് 2017 സംഘടിപ്പിച്ചു. പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയിൽ നിന്നു ചൈതന്യം ഉൾക്കൊണ്ട ് നൂറിലേറെ കുട്ടികളും യുവജനങ്ങളും യുവദന്പതികളും അവരുടെ മാതാപിതാക്കളുടെ പാദങ്ങൾ കഴുകി ചുംബിച്ചു. വികാരി ഫാ. ഡേവിസ് പാണാടൻ നയിച്ച അനുതാപ ശുശ്രൂഷയ്ക്കു ശേഷമാണ് ഈ കർമം നടന്നത്. ഇടവകയിലെ മതബോധന വിഭാഗവും യംഗ് കപ്പിൾസ്ുമാണ് കബാസിനു നേതൃത്വം നല്കിയത്.