+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി കേരളപ്പിറവി ആഘോഷങ്ങളിൽ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും

സൂറിച്ച് : വേൾഡ് മലയാളി കൗണ്‍സിൽ നവംബർ നാലിന് കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയം സംഘടിപ്പിക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം സൂറിച്ചിൽ
ഡബ്ല്യുഎംസി കേരളപ്പിറവി ആഘോഷങ്ങളിൽ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും
സൂറിച്ച് : വേൾഡ് മലയാളി കൗണ്‍സിൽ നവംബർ നാലിന് കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയം സംഘടിപ്പിക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം സൂറിച്ചിൽ കുടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്.

ഗോവിന്ദ് മേനോൻ, സിദ്ധാർഥ് മേനോൻ എന്നീ സഹോദര·ാർ ചേർന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗമായി മാറി. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയിൽ അന്പരിപ്പിക്കുന്ന പ്രകടനവുമായി 18 പ്രശസ്ത കലാകാര·ാരാണ് തൈക്കുടം ബ്രിഡ്ജിന്‍റെ ഈ ഷോയിൽ പങ്കെടുക്കാനെത്തുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാൻഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കിൽ 16 ലക്ഷത്തോളം ആരാധകർ ഉള്ള ഇവരുടെ പാട്ടുകൾ യുട്യൂബിൽ 60 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു.

പ്രോഗ്രാം കമ്മിറ്റികളുടെ നേതൃത്വം വഹിക്കുന്നത് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡണ്ട് ജോസ് വള്ളാടിയിൽ, ജനറൽ സെക്രട്ടറി ബാബു വേതാനി, ട്രഷറർ ബോസ് മണിയംപാറയിൽ എന്നിവരാണ്. പ്രോഗ്രാമിന്‍റെ കോഓർഡിനേറ്റർ ആയി ടോമി തൊണ്ടാംകുഴിയെ കമ്മിറ്റി തെരഞ്ഞെടുത്തു.

കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വൻ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ വിവിധ കണ്‍വീനർമാരായി ജോയ് കൊച്ചാട്ട്, ജോബിൻസണ്‍ കൊറ്റത്തിൽ, ജോഷി പന്നാരക്കുന്നേൽ, ജോണി ചിറ്റക്കാട്ട്, ജോർജ്കുട്ടി നന്പുശേരിൽ, ജോഷി താഴത്തുകുന്നേൽ, ആൽബി ജോസഫ്, സിറിയക് മുടവംകുന്നേൽ, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടിൽ, മോളി പറന്പേട്ട്, മിനി ബോസ് മണിയംപാറയിൽ, സ്മിത നന്പുശേരിൽ എന്നിവർ ചുമതലയേറ്റു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ