ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സിന്റെ ടീസർ പുറത്തിറങ്ങി. കടം വാങ്ങുന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസനെ ഉപദേശിക്കുന്ന അർജുൻ അശോകനെയാണ് ടീസറിൽ കാണിക്കുന്നത്.
തൻവി റാമാണ് ചിത്രത്തിലെ നായിക. അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നവാഗതനായ മാക്സ്വെല് ജോസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന് സലിം, നഹാസ് എം. ഹസ്സന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമ. സംഗീതം പ്രകാശ് അലക്സ്. എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള.