+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എർദോഗന് ട്രംപിന്‍റെ അഭിനന്ദനം

ഈസ്റ്റാംബൂൾ: തുർക്കിയിൽ പ്രസിഡൻഷ്യൽ ഹിതപരിശോധനയിൽ വിജയിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിെൻറ അഭിനന്ദനം. സിറിയയിൽ ഭരണകൂടത്തിന്‍റെ രാസായുധപ്രയോഗത്തിന് മറുപടിയായു
എർദോഗന് ട്രംപിന്‍റെ അഭിനന്ദനം
ഈസ്റ്റാംബൂൾ: തുർക്കിയിൽ പ്രസിഡൻഷ്യൽ ഹിതപരിശോധനയിൽ വിജയിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിെൻറ അഭിനന്ദനം. സിറിയയിൽ ഭരണകൂടത്തിന്‍റെ രാസായുധപ്രയോഗത്തിന് മറുപടിയായുള്ള യുഎസ് ആക്രമണത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.

പ്രതിപക്ഷ പാർട്ടികളുടെയും വിദേശകാര്യ വകുപ്പിന്േ‍റയും എതിർപ്പ് വകവയ്ക്കാതെയാണ് ട്രംപ് എർദോഗനെ ഫോണിൽ വിളിച്ചത്. തുർക്കി പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാവുന്നതോടെ എർദോഗൻ ഏകാധിപതിയായി മാറുമെന്നാണ് അന്താരാഷ്ട്രതലങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.

അതേസമയം ഒരു വിദേശ ഏകാധിപതിയെ അമേരിക്കൻ പ്രസിഡന്‍റ് ഒരിക്കലും പിന്തുണച്ചുകൂടെന്ന് മുൻ റിപ്പബ്ലിക്കൻ പാർട്ടി അംഗവും 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുമായ ഇവാൻ മക്മില്യൻ ട്വിറ്ററിൽ കുറിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ