+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സത്ഗമയ വിഷു ആഘോഷിച്ചു

ഡബ്ലിൻ: അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘം ഡബ്ലിൻ ക്ലോണിയിലുള്ള റോയൽ മീത്ത് പിച്ച് ആൻഡ് പുട്ട് ക്ലബിൽ വിഷു ആഘോഷിച്ചു. ആഘോഷ പരിപാടികൾ മുതിർന്ന അംഗം വത്സാ മുരളി ഭദ്രദീപം തെളിച
സത്ഗമയ വിഷു ആഘോഷിച്ചു
ഡബ്ലിൻ: അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘം ഡബ്ലിൻ ക്ലോണിയിലുള്ള റോയൽ മീത്ത് പിച്ച് ആൻഡ് പുട്ട് ക്ലബിൽ വിഷു ആഘോഷിച്ചു. ആഘോഷ പരിപാടികൾ മുതിർന്ന അംഗം വത്സാ മുരളി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.

രജത്ത് വർമയുടെ വിഷുസന്ദേശത്തെ തുടർന്ന് ബാലവിഹാർ കുട്ടികളുടെ ഭജൻ, സപ്താ രാമൻ നന്പൂതിരി, സ്വര രാമൻ നന്പൂതിരി എന്നിവരുടെ നൃത്തവും ഐശ്വര്യ, ആദിത്യ, ഗൗരി പ്രദീപ് നന്പൂതിരി, പേൾ, ഹാൻസ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങളും വസന്തിന്‍റെ നേതൃത്വത്തിലുള്ള ഭക്തിഗാനാമൃതവും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി. ബിന്ദു രാമൻ, രമ്യ നന്പൂതിരി, പ്രീത വസന്ത്, ലേഖ രൂകേഷ്, രേണു വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രസാദ വിതരണത്തോടെ വിഷു ആഘോഷ പരിപാടികൾ അവസാനിച്ചു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനിൽ നടക്കുന്ന പ്രാർഥന കൂട്ടായ്മയിലും കുട്ടികൾക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0892312430, 0876954639, 0871496162, 0894568383 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.
https://www.facebook.com/sadgamayasatsang/