+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളും ഇടവകദിനവും

അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് (ശനി, ഞായർ) തീയതികളിൽ നടക്കും. അബർ
അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി   ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളും ഇടവകദിനവും
അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും ഇടവക ദിനവും മേയ് ആറ്, ഏഴ് (ശനി, ഞായർ) തീയതികളിൽ നടക്കും.

അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിലാണ് ആഘോഷ പരിപാടികൾ. ആറിന് വൈകുന്നേരം 6.45ന് തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. എബിൻ മർക്കോസ് കൊടിയേറ്റുന്നതോടെ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഏഴിന് സന്ധ്യാപ്രാർഥന നടക്കും.

ഏഴിന് രാവിലെ 11.45ന് പ്രഭാത നമസ്കാരം തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. മാത്യു ഏബ്രഹാം ആഴന്തറ മുഖ്യകാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്, നേർച്ച, ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവ നടക്കും.

പള്ളിയുടെ വിലാസം: St.Clements Episcopal  Church , Mastrick Drive, AB 16  6 UF ,Aberdeen, Scotland, UK.

വിവരങ്ങൾക്ക്: ഫാ. എബിൻ മാർക്കോസ് (വികാരി) 07736547476, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വർഗീസ് (ട്രഷറർ) 07737783234, 01224 467104.

റിപ്പോർട്ട്: രാജു വേലംകാലാ