+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​വി​ൻ പോ​ളി​യു‌​ടെ തു​റ​മു​ഖം ഏ​റ്റെ​ടു​ത്ത് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ; റി​ലീ​സ് മാ​ർ​ച്ച് 10ന്

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന നി​വി​ൻ പോ​ളി ചി​ത്രം തു​റ​മു​ഖം മാ​ർ​ച്ച് 10ന് ​റി​ലീ​സ് ചെ​യ്യും. നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സം​ബ​ന്ധി​ച്ചു​
നി​വി​ൻ പോ​ളി​യു‌​ടെ തു​റ​മു​ഖം ഏ​റ്റെ​ടു​ത്ത് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ; റി​ലീ​സ് മാ​ർ​ച്ച് 10ന്

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന നി​വി​ൻ പോ​ളി ചി​ത്രം തു​റ​മു​ഖം മാ​ർ​ച്ച് 10-ന് ​റി​ലീ​സ് ചെ​യ്യും. നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

എ​ല്ലാ ത​ട​സ​ങ്ങ​ളും മാ​റ്റി​ക്കൊ​ണ്ട് തു​റ​മു​ഖം എ​ത്തു​ന്നു. മാ​ർ​ച്ച് 10 മു​ത​ൽ മാ​ജി​ക് ഫ്രെ​യിം​സ് തി‌​യ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നെ​ത്തി​ക്കു​ന്നു. സി​നി​മ​യു​ടെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ കു​റി​ച്ചു. 2021 മെ​യ് മാ​സം റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സി​നി​മ​യാ​ണ് തു​റ​മു​ഖം.

എ​ന്നാ​ൽ കോ​വി​ഡ് ലോ​ക്ഡൗ​ൺ മൂ​ലം റി​ലീ​സ് നീ​ട്ടി. പി​ന്നീ​ട് പ​ല പ്രാ​വ​ശ്യ​ങ്ങ​ളാ​യി റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി കാ​ര​ണ​ങ്ങ​ളാ​ൽ റി​ലീ​സ് നീ​ണ്ടു.

മ​ട്ടാ​ഞ്ചേ​രി മൊ​യ്‌​തു എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​നെ​യാ​ണ് നി​വി​ൻ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ല ഗെ​റ്റ​പ്പു​ക​ളി​ൽ നി​വി​ൻ പോ​ളി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഇ​രു​പ​തു​ക​ളി​ലെ​യും നാ​ൽ​പ​തു​ക​ളി​ലെ​യും കൊ​ച്ചി തു​റ​മു​ഖ​ത്തെ മ​നോ​ഹ​ര​മാ​യി പു​ന​രാ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

1962 വ​രെ കൊ​ച്ചി​യി​ല്‍ നി​ല​നി​ന്നി​രു​ന്ന ചാ​പ്പ തൊ​ഴി​ല്‍ വി​ഭ​ജ​ന സ​മ്പ്ര​ദാ​യ​വും, ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ സ​മ​ര​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

നി​വി​ന്‍ പോ​ളി, ജോ​ജു ജോ​ർ​ജ്, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, നി​മി​ഷ സ​ജ​യ​ൻ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, അ​ർ​ജു​ൻ അ​ശോ​ക​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സു​ദേ​വ് നാ​യ​ർ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ശെ​ന്തി​ൽ കൃ​ഷ്‌​ണ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ.

രാ​ജീ​വ് ര​വി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പ​ന്‍ ചി​ദം​ബ​ര​ത്തി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും. എ​ഡി​റ്റ​ര്‍ ബി. ​അ​ജി​ത്കു​മാ​ര്‍.