+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാൾവേ പള്ളിയിൽ പ്രധാന പെരുന്നാൾ ഏപ്രിൽ 21, 22 തീയതികളിൽ

ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും സണ്‍ഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ഏപ്രിൽ 21, 22 (വെള്ളി,ശനി) തീയതികളിൽ ആഘോഷി
ഗാൾവേ പള്ളിയിൽ പ്രധാന പെരുന്നാൾ ഏപ്രിൽ 21, 22 തീയതികളിൽ
ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും സണ്‍ഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ഏപ്രിൽ 21, 22 (വെള്ളി,ശനി) തീയതികളിൽ ആഘോഷിക്കുന്നു.

വെള്ളി ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സണ്‍ഡേ സ്കൂൾ വാർഷികത്തിൽ വികാരി ഫാ. ജോബിമോൻ സ്കറിയയുടെ അധ്യക്ഷത വഹിക്കും. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം 5.45ന് പെരുന്നാൾ കൊടിയേറ്റ്, ആറിന് സന്ധ്യാനമസ്കാരം, ഏഴു മുതൽ ഇടവകദിനാഘോഷം. ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും.

22ന് രാവിലെ ഒന്പതിന് വിശുദ്ധ മൂന്നിേ·ൽ കുർബാനക്ക് ഫാ. ബിനു കൊള്ളന്നൂർ (ഇറ്റലി), ഫാ. ബിജു പാറേക്കാട്ടിൽ (സഹവികാരി), ഫാ. ജോബിമോൻ സ്കറിയ (ഇടവക വികാരി) എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് മധ്യസ്ഥപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്, നേർച്ചവിളന്പ്, ലേലം എന്നിവ നടക്കും.

സന്ധ്യാനമസ്കാരവും വിശുദ്ധ കുർബാനയും പളളിയിലും കലാപരിപാടികൾ ക്ലാരിൻബ്രിഡ്ജ് പള്ളി പാരിഷ്ഹാളിലുമാണ് നടക്കുകയെന്ന് വികാരി ഫാ. ജോബിമോൻ സ്കറിയ, ട്രസ്റ്റി ബോബി എം. മാണി, സെക്രട്ടറി എൽദോ മാത്യു, ജോയിന്‍റ് സെക്രട്ടറി പി.ജെ. ഗലിൽ എന്നിവർ അറിയിച്ചു.