+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​വീ​നോ​യു​ടെ അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും; ചി​ത്രീ​ക​ര​ണം മാ​ർ​ച്ച് ആ​റു​മു​ത​ൽ

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മാ​ർ​ച്ച് ആ​റി​ന് കോ​ട്ട​യ​ത്ത് ആ​രം​ഭി​ക്കും. ന​വാ​ഗ​ത​നാ​യ ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സാ​ണ് ച
ടൊ​വീ​നോ​യു​ടെ അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും; ചി​ത്രീ​ക​ര​ണം മാ​ർ​ച്ച് ആ​റു​മു​ത​ൽ

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മാ​ർ​ച്ച് ആ​റി​ന് കോ​ട്ട​യ​ത്ത് ആ​രം​ഭി​ക്കും. ന​വാ​ഗ​ത​നാ​യ ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജോ​ണി ആ​ന്‍റ​ണി, ജി​നു.​വി. എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടാ​ണ് ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നി​ലേ​ക്കെ​ത്തു​ന്ന​ത്. തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ജി​നു.​വി. എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഒ​രു ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. എ​ഴു​പ​തോ​ളം മി​ക​ച്ച താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സി​ദ്ദി​ഖ്, ഇ​ന്ദ്ര​ൻ​സ്, ഷ​മ്മി തി​ല​ക​ൻ ബാ​ബു​രാ​ജ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, വി​നീ​ത് ത​ട്ടി​ൽ, ര​മ്യാ സു​വി ( ന​ൻ പ​ക​ൽ മ​യ​ക്കം ഫെ​യിം) എ​ന്നി​വ​ർ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ നി​ർ​ണ്ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കോ​ട്ട​യം, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് ലൊ​ക്കേ​ഷ​നു​ക​ൾ.