ധർമാരാമിൽ വിശുദ്ധവാരാഘോഷം

05:56 PM Apr 18, 2017 | Deepika.com
ബംഗളൂരു: ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധവാരം തിരുക്കർമങ്ങളോടെ ആചരിച്ചു. ഓശാനഞായറാഴ്ച രാവിലെ 6.30 ന് നടന്ന തിരുക്കർമങ്ങൾക്കും ആഘോഷമായ ദിവ്യബലിക്കും വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബി വാടാന സിഎംഐ വചനസന്ദേശം നൽകി.

പെസഹാ തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ നേതൃത്വം നൽകി. രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി സിഎംഐ വചനസന്ദേശം നൽകി. ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുമണിക്കൂർ ആരാധന, തുടങ്ങിയ തിരുക്കർമ്മങ്ങൾക്കുശേഷം അപ്പം മുറിക്കൽ ശുശ്രൂഷയും, പുത്തൻ പാനപാരായണവും ഉണ്ടായിരുന്നു.

ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ ആരംഭിച്ചു ഫാ. തോമസ് ഇരുന്പുകുത്തിയിൽ സിഎംഐ സന്ദേശം നല്കി. വൈകുന്നേരം നാലിന് ധർമാരാം ചാപ്പലിൽനിന്ന് സെന്‍റ് തോമസ് ദേവാലയത്തിലേക്ക് ആഘോഷമായ കുരിശിന്‍റെ വഴി നടന്നു. തുടർന്ന് ഫാ. ബിനീഷ് മാങ്കുന്നേൽ സിഎസ്ടി വചനസന്ദേശം നല്കി. ഉയിർപ്പ് തിരുക്കർമ്മങ്ങൾ രാത്രി 11.30 ന് വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐയുടെ നേതൃത്വത്തിൽ നടന്നു. ഫാ. റോയ് വെട്ടിക്കുഴിയിൽ സിഎംഐ വചനസന്ദേശം നൽകി.