തെന്നന്ത്യൻ സിനിമ ആരാധകർ മറക്കാൻ ആഗ്രഹിക്കാത്ത നടനാണ് ഹാസ്യതാരം വിവേക്. നടന്റെ അപ്രതീക്ഷിത മരണം ആരാധകരെ ഒന്നടങ്കം നിരശാരക്കിയിരുന്നു. 2017 ഏപ്രിലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ അന്ത്യം.
നിരവധി ചിത്രങ്ങൾ പാതിവഴിയിൽ വച്ചുകൊണ്ടാണ് വിവേക് യാത്രയായത്. അതിലൊന്നായിരുന്നു ശങ്കർ ചിത്രം ഇന്ത്യൻ2. ചിത്രത്തിൽ വിവേകിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്നാണ് പുതിയ റിപ്പോർട്ട്. വിവേകിന്റെ ഭാഗങ്ങൾ ആരായിരിക്കും ഡബ്ബ് ചെയ്യുക എന്നതിൽ വ്യക്തത വന്നിട്ടില്ല.
ചിത്രത്തിന്റെ ക്ലൈമാക്സ് ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യന്‍ 2ല്‍ കമല്ഹാസന് സേനാപതിയായും അച്ഛനായും എത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹന് നേരത്തെ അറിയിച്ചിരുന്നു.
കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്കിയ ചിത്രമാണ് 199ൽ പുറത്തിറങ്ങിയ ഇന്ത്യൻ. ചിത്രത്തിന്റെ തുടർച്ചയാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.