+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​ഷ്ക ഷെ​ട്ടി​ക്ക് നേ​രെ ബോ​ഡി​ഷെ​യി​മിം​ഗ്; ശ​രീ​ര​വ​ണ്ണ​ത്തി​ന് വി​മ​ർ​ശ​നം; വീ​ഡി​യോ

തെ​ന്നി​ന്ത്യ​യു​ടെ താ​ര​റാ​ണി​യാ​യി​രു​ന്ന അ​നു​ഷ്ക ഷെ​ട്ടി സി​നി​മ​യി​ൽ നി​ന്നും അ​ക​ന്നു നി​ന്നി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കു​ന്നു. 2020 ൽ ​റി​ലീ​സ് ചെ​യ്ത നി​ശ​ബ്ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​ഷ്ക
അ​നു​ഷ്ക ഷെ​ട്ടി​ക്ക് നേ​രെ ബോ​ഡി​ഷെ​യി​മിം​ഗ്; ശ​രീ​ര​വ​ണ്ണ​ത്തി​ന് വി​മ​ർ​ശ​നം; വീ​ഡി​യോ

തെ​ന്നി​ന്ത്യ​യു​ടെ താ​ര​റാ​ണി​യാ​യി​രു​ന്ന അ​നു​ഷ്ക ഷെ​ട്ടി സി​നി​മ​യി​ൽ നി​ന്നും അ​ക​ന്നു നി​ന്നി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കു​ന്നു. 2020 ൽ ​റി​ലീ​സ് ചെ​യ്ത നി​ശ​ബ്ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​ഷ്ക​യു​ടെ ചി​ത്ര​മൊ​ന്നും പി​ന്നീ​ട് റി​ലീ​സ് ചെ​യ്തു​മി​ല്ല.

ഇ​പ്പോ​ഴി​താ ക​ർ​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ന​ടി​യു​ടെ വി​ഡി​യോ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ വൈ​റ​ൽ. മ​ഹാ​ശി​വ​രാ​ത്രി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​ഷ്‌​ക കു​ടും​ബ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.



എ​ന്നാ​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ താ​ര​ത്തി​ന്‍റെ വീ​ഡി‌​യോ വൈ​റ​ലാ​യ​തോ​ടെ ശ​രീ​ര​ഭാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ ബോ​ഡി ഷെ​യി​മിം​ഗാ​ണ് താ​ര​ത്തി​ന് നേ​രെ ഉ​യ​രു​ന്ന​ത്. ഇ​പ്പോ​ൾ ക​ണ്ടാ​ൽ പ്രാ​യം കൂ​ടു​ത​ൽ തോ​ന്നി​ക്കു​മെ​ന്നും എ​ന്താ​ണ് ന​ടി​ക്ക് സം​ഭ​വി​ച്ച​തെ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ള്‍ വ​രു​ന്ന​ത്.



41 കാ​രി​യാ​യ അ​നു​ഷ്ക അ​വി​വാ​ഹ​യാ​യി തു​ട​രു​ന്ന​തും ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്. 2005ൽ ​തെ​ലു​ങ്കി​ൽ പു​റ​ത്തി​റ​ങ്ങി‌‌​യ സൂ​പ്പ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ഷ്ക ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്.