ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന പാൻ ഇന്ത്യ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പാക്കിസ്ഥാനിലെ ഒരു ജയിലിൽ തടവിലുള്ള ഇന്ത്യൻ നായകന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. സ്ഫോടനാത്മകമായ രംഗങ്ങളാണ് ടീസറിൽ കാണിക്കുന്നത്. എ.പി. അർജുനാണ് മാർട്ടിൻ സംവിധാനം ചെയ്യുന്നത്.
ശക്തമായ ഒരു ശരീരഭാഷയോടെയാണ് ചിത്രത്തിൽ ധ്രുവ് സർജ എത്തുന്നത്. നടൻ അര്ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറിൽ ഉദയ് കെ. മെഹ്തയാണ് നിർമിക്കുന്നത്. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.