കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ കയറി വെള്ളത്തിലേക്ക് എടുത്തുചാടുന്ന അമല പോളിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബാലിയിൽ അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.
വെള്ളച്ചാട്ടത്തിലേക്ക് ഉയരത്തിൽ നിന്നും എടുത്തുചാടുന്നതിനായി പാറക്കെട്ടിന് മുകളിലേക്ക് കയറുന്നതിന്റെ വീഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ച്ചിരിക്കുന്നത്.
യാതൊരു പേടിയും കൂടാതെ ഉയരത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടുന്ന വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് അമലയുടെ ഈ സാഹസത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.
ബാലിയിൽ അവധി ആഘോഷിക്കുന്ന താരം മങ്കിഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഒറ്റയ്ക്കാണ് ഇത്തവണത്തെ താരത്തിന്റെ യാത്ര. യാത്രക്ക് മുൻപ് അമ്മയ്ക്കും സഹോദര ഭാര്യക്കുമൊപ്പം പഴനി സന്ദർശിച്ച ചിത്രങ്ങളും വാർത്തകളിൽ ഇടം നേടിയിരുന്നു.
ഒരിടവളേയ്ക്ക് ശേഷം ടീച്ചർ എന്ന ചിത്രത്തിലൂടെയാണ് അമല മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറാണ് ഒടുവിൽ പുറത്തിറങ്ങിയ അമല പോളിന്റെ ചിത്രം. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം, കൈതിയുടെ ഹിന്ദി റീമേക്ക് ഭോല എന്നിവയാണ് റിലീസിനൊരുങ്ങുന്ന അമലപോൾ ചിത്രങ്ങൾ.