വിശുദ്ധവാര തിരുക്കർമങ്ങൾ

04:34 PM Apr 12, 2017 | Deepika.com
മൗണ്ട് കാർമൽ ചർച്ച്, എൻആർ മൊഹല്ല, മൈസൂരു

പെസഹാവ്യാഴം- രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ ആരാധന. നാലു മുതൽ ആറു വരെ ദിവ്യബലി, ആറു മുതൽ ഏഴു വരെ തിരുമണിക്കൂർ ആരാധന
ദുഃഖവെള്ളി- വൈകുന്നേരം മൂന്നു മുതൽ കുരിശിന്‍റെ വഴി
ദുഃഖശനി- രാവിലെ 6.30ന് ദിവ്യബലി, പുത്തൻ വെള്ളം, തിരി വെഞ്ചരിപ്പ്, രാത്രി 10.30 മുതൽ ഉയിർപ്പ് തിരുക്കർമങ്ങൾ
ഉയിർപ്പ് ഞായർ- രാവിലെ എട്ടിന് ദിവ്യബലി

സ്വർഗറാണി ചർച്ച്, രാജരാജേശ്വരിനഗർ

പെസഹാവ്യാഴം- വൈകുന്നേരം ഏഴിന് കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി
ദുഃഖവെള്ളി- രാവിലെ ഒന്പതിന് തിരുക്കർമങ്ങൾ, അന്നമ്മമലയിലേക്ക് കുരിശിന്‍റെ വഴി, 12ന് നേർച്ചന്ധക്ഷണം
ദുഃഖശനി- രാത്രി പത്തിന് ഉയിർപ്പ് തിരുക്കർമങ്ങൾ, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി


സെന്‍റ് വിൻസെന്‍റ് ചർച്ച്, കെങ്കേരി, ഹൊസപാളയ

പെസഹാവ്യാഴം- വൈകുന്നേരം 5.30ന് കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, ആരാധന
ദുഃഖവെള്ളി- രാവിലെ ഏഴിന് തിരുക്കർമങ്ങൾ, കുരിശിന്‍റെ വഴി
ദുഃഖശനി- രാവിലെ ഏഴിന് പുത്തൻവെള്ളം, പുത്തൻതിരി വെഞ്ചരിപ്പ്, ദിവ്യബലി. രാത്രി ഒന്പതിന് ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ
ഉയിർപ്പ് ഞായർ- രാവിലെ ഏഴിന് ദിവ്യബലി


തിരുക്കുടുംബ ഫൊറോനാ ദേവാലയം, ഹൊങ്ങസാന്ദ്ര

പെസഹാവ്യാഴം- വൈകുന്നേരം അഞ്ചിന് തിരുക്കർമങ്ങൾ,കാൽകഴുകൽ ശുശ്രൂഷ, തിരുമണിക്കൂർ ആരാധന, അപ്പംമുറിക്കൽ
ദുഃഖവെള്ളി- രാവിലെ ഏഴിന് തിരുക്കർമങ്ങൾ, പീഡാനുന്ധവചരിതവായന, കുരിശിന്‍റെ വഴി, പ്രസംഗം, നേർച്ച
ദുഃഖശനി- രാവിലെ ആറിന് തിരുക്കർമങ്ങൾ. കാർമികൻ: മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ. രാത്രി 10.30 മുതൽ ഉയിർപ്പ് തിരുക്കർമങ്ങൾ
ഉയിർപ്പ് ഞായർ- രാവിലെ ഏഴിനും പത്തിനും ദിവ്യബലി

മേരിമാതാ ചർച്ച്, വിജയനഗർ

പെസഹാവ്യാഴം- വൈകുന്നേരം ആറിന് തിരുക്കർമങ്ങൾ, കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ അപ്പംമുറിക്കൽ ശുശ്രൂഷ
ദുഃഖവെള്ളി- രാവിലെ എട്ടിന് പീഡാനുന്ധവ ചരിതവായന, സന്ദേശം, കുരിശിന്‍റെ വഴി, ക്രൂശിത രൂപം ചുംബിക്കൽ, പുത്തൻപാന പാരായണം. ഉച്ചക്ക് 2.30ന് ഉത്തരഹള്ളി അന്നമ്മ മലയിലേക്കു തീർത്ഥാടനവും കുരിശിന്‍റെ വഴിയും
ദുഃഖശനി- രാവിലെ 6.30നു തിരുകർമങ്ങൾ, പുതിയ വെള്ളം, തിരി വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രതനവീകരണം, ദിവ്യബലി. രാത്രി 9.30നു ഉയിർപ്പ് തിരുക്കർമങ്ങൾ, ആഘോഷമായ ദിവ്യബലി, സന്ദേശം
ഉയിർപ്പ് ഞായർ- രാവിലെ എട്ടിന് ദിവ്യബലി


സെന്‍റ് സെബാസ്റ്റ്യൻസ് ഫൊറോനാ ചർച്ച്, മത്തിക്കരെ

പെസഹാവ്യാഴം- വൈകുന്നേരം അഞ്ചിന് ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ആരാധന, അപ്പംമുറിക്കൽ
ദുഃഖവെള്ളി- രാവിലെ ഏഴിന് പീഡാനുന്ധവചരിതവായന, കുരിശുരൂപം ചുംബിക്കൽ, വൈകുന്നേരം നാലിന് നഗരികാണിക്കൽ, കുരിശിന്‍റെ വഴി, സന്ദേശം
ദുഃഖശനി- രാവിലെ 6.30ന് ദിവ്യബലി, ജ്ഞാനസ്നാന നവീകരണം, പുത്തൻവെള്ളം, പുത്തൻതിരി വെഞ്ചരിപ്പ്. രാത്രി ഒന്പതിന് ഉയിർപ്പ് തിരുക്കർമങ്ങൾ, ദിവ്യബലി
ഉയിർപ്പ് ഞായർ- രാവിലെ എട്ടിന് ദിവ്യബലി

സെന്‍റ് മേരീസ് ചർച്ച്, ബസവനഗർ-കഗദാസപുര

പെസഹാവ്യാഴം- രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ ആരാധന, 6.30ന് യംഗ് കപ്പിൾസ് നടത്തുന്ന കബാസ്-2017, ഏഴിന് ആഘോഷമായ ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, 9.30ന് തിരുമണിക്കൂർ, 10.30ന് പെസഹാ അപ്പംമുറിക്കൽ, പെസഹാ പാൽ വിതരണം
ദുഃഖവെള്ളി- രാവിലെ ഏഴിന് ആരാധന, എട്ടിന് പീഡാനുഭവ കർമങ്ങൾ, 10.30ന് നഗരികാണിക്കൽ, 12ന് നേർച്ചക്കഞ്ഞി, വൈകുന്നേരം 6.30ന് ക്വോ വാദിസ് ചലച്ചിത്രം
ദുഃഖശനി-രാവിലെ ഏഴിന് ദിവ്യബലി, പുത്തൻ വെള്ളം, തിരി വെഞ്ചരിപ്പ്. രാത്രി ഒന്പതിന് ഉയിർപ്പ് തിരുക്കർമങ്ങൾ, ദിവ്യബലി.
ഉയിർപ്പ് ഞായർ- രാവിലെ ഏഴിന് ദിവ്യബലി

സെന്‍റ് തോമസ് ഫൊറോനാ ചർച്ച്, ധർമാരാം

പെസഹാവ്യാഴം- വൈകുന്നേരം 5.30ന് തിരുക്കർമങ്ങൾ, സന്ദേശം, ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുമണിക്കൂർ ആരാധന, പെസഹാ അപ്പംമുറിക്കൽ ശുശ്രൂഷ, പുത്തൻപാന പാരായണം
ദുഃഖവെള്ളി- രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം. വൈകുന്നേരം നാലിന് ആഘോഷമായ കുരിശിന്‍റെ വഴി, സന്ദേശം, തിരുക്കുരിശ് ചുംബനം
ദുഃഖശനി- രാവിലെ 6.30ന് തിരുക്കർമങ്ങൾ, പുത്തൻവെള്ളം, തിരി വെഞ്ചരിപ്പ്, ദിവ്യബലി, സന്ദേശം. രാത്രി 8.30ന് ദിവ്യബലി, 11.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ
ഉയിർപ്പ് ഞായർ- രാവിലെ ഏഴിനും ഒന്പതിനും 11നും ദിവ്യബലി


റിന്യൂവൽ റിട്രീറ്റ് സെന്‍റർ, എസ്ജി പാളയ

പെസഹാവ്യാഴം- വൈകുന്നേരം ആറിന് പെസഹാ തിരുക്കർമങ്ങൾ, ദിവ്യബലി, കാൽകഴുകൽ, ദിവ്യകാരുണ്യ ആരാധന, അപ്പംമുറിക്കൽ
ദുഃഖവെള്ളി- രാവിലെ 6.30ന് പീഡാനുഭവ ശുശ്രൂഷ, വചനസന്ദേശം, കുരിശിന്‍റെ വഴി
ദുഃഖശനി- രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധന, 9.20ന് ഉയിർപ്പ് തിരുക്കർമങ്ങൾ, പുത്തൻവെള്ളം, തിരി വെഞ്ചരിപ്പ്, വചനസന്ദേശം
ഉയിർപ്പ് ഞായർ-

സെന്‍റ് ജോസഫ്സ് ചർച്ച്, ടിസി പാളയ

പെസഹാവ്യാഴം- രാവിലെ ഏഴു മുതൽ വൈകുന്നേരം നാലുവരെ വാർഡ്തല ആരാധന, അഞ്ചു മുതൽ ആറു വരെ പൊതു ആരാധന, 6.30 മുതൽ കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി
ദുഃഖവെള്ളി- രാവിലെ എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്‍റെ വഴി, തിരുസ്വരൂപ ചുംബനം, സന്ദേശം
ദുഃഖശനി- രാവിലെ ഏഴിന് തിരുക്കർമങ്ങൾ, പുത്തൻവെള്ളം, തിരി വെഞ്ചരിപ്പ്. രാത്രി പത്തിന് ഉയിർപ്പ് തിരുക്കർമങ്ങൾ, ദിവ്യബലി
ഉയിർപ്പ് ഞായർ- രാവിലെ ഏഴിന് ദിവ്യബലി

സെന്‍റ് ജൂഡ്സ് ചർച്ച്, ഉദയനഗർ

പെസഹാവ്യാഴം- വൈകുന്നേരം ആറിന് കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, പെസഹാഭക്ഷണം, പുത്തൻപാന പാരായണം, രാത്രി 12 വരെ ആരാധന
ദുഃഖവെള്ളി- രാവിലെ എട്ടു മുതൽ ഒന്പതു വരെ തിരുമണിക്കൂർ ആരാധന, പീഡാനുഭവ ശുശ്രൂഷകൾ, കുരിശിന്‍റെ വഴി, നഗരികാണിക്ക്ൽ
ദുഃഖശനി- രാവിലെ 6.30ന് ജ്ഞാനസ്നാന വ്രതനവീകരണം, പുത്തൻവെള്ളം, തിരി വെഞ്ചരിപ്പ്. രാത്രി ഒന്പതിന് ഉയിർപ്പ് തിരുക്കർമങ്ങൾ, ദിവ്യബലി
ഉയിർപ്പ് ഞായർ- രാവിലെ ഒന്പതിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി

സെന്‍റ് ചാവറ ചർച്ച്, ഈജിപുര

പെസഹാവ്യാഴം-രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ ആരാധന. ആറിന് ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, പെസഹാ അപ്പംമുറിക്കൽ
ദുഃഖവെള്ളി- രാവിലെ ഒന്പതിന് പീഡാനുഭവചരിതം, വൈകുന്നേരം നാലിന് കുരിശിന്‍റെ വഴി, നഗരികാണിക്കൽ
ദുഃഖശനി- രാവിലെ ഏഴിന് ദിവ്യബലി. രാത്രി പത്തിന് ഉയിർപ്പ് തിരുക്കർമങ്ങൾ
ഉയിർപ്പ് ഞായർ- രാവിലെ എട്ടിന് ദിവ്യബലി

പരി. വ്യാകുലമാതാ ചർച്ച്, ഹെബ്ബഗോഡി

തിങ്കൾ മുതൽ ബുധൻ വരെ- വൈകുന്നേരം 6.30ന് എസ്എഫ്എസ് പിയു കോളജ് ഓഡിറ്റോഫിയത്തിൽ ദിവ്യബലി, വൈകുന്നേരം ആറു മുതൽ കുന്പസാരത്തിനുള്ള സൗകര്യമുണ്ട ്
പെസഹാവ്യാഴം- വൈകുന്നേരം 6.30ന് ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ആരാധന, അപ്പംമുറിക്കൽ- സുവിദ്യ ചാപ്പലിൽ
ദുഃഖവെള്ളി- രാവിലെ 7.30ന് തിരുക്കർമങ്ങൾ, കുരിശിന്‍റെ വഴി
ദുഃഖശനി- രാവിലെ ഏഴിന് പുത്തൻ വെള്ളം, പുത്തൻ തിരി വെഞ്ചരിപ്പ്, രാത്രി ഒന്പതിന് ഉയിർപ്പ് തിരുക്കർമങ്ങൾ
ഉയിർപ്പ് ഞായർ- രാവിലെ 8.30ന് ദിവ്യബലി

ലൂർദ്മാതാ ചർച്ച്, അൾസൂർ

പെസഹാവ്യാഴം- രാവിലെ ഏഴിന് തിരുക്കർമങ്ങൾ, കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, രാത്രി പത്തിന് തിരുമണിക്കൂർ ആരാധന
ദുഃഖവെള്ളി- രാവിലെ 6.15ന് തിരുക്കർമങ്ങൾ, പീഡാനുഭവ വായനകൾ, കുരിശു ചുംബനം, എട്ടിന് കുരിശിന്‍റെ വഴി.
ദുഃഖശനി- വൈകുന്നേരം 6.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ