കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ഇന്ന് റിലീസിനെത്തുന്നത് ഒൻപത് ചിത്രങ്ങൾ. ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്, ഓ മൈ ഡാര്‍ലിംഗ്, പ്രണയ വിലാസം, ബൂമറാംഗ്, പള്ളിമണി, സന്തോഷം, ഡിവോഴ്സ്, ഏകന്‍, ധരണി എന്നിവയാണ് വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന ചിത്രങ്ങൾ.
ആറു വർഷത്തിന് ശേഷം ഭാവന തിരിച്ചുവരുന്ന ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രമാണ് ഇതിൽ ആദ്യത്തേത്. ഷറഫുദ്ധീനാണ് ചിത്രത്തിൽ ഭാവനയുടെ നായകൻ. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്.
അര്ജുന് അശോകന്, മമിത ബൈജു, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസവും ഇന്നെത്തും.
ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന് സംവിധാനം ചെയ്ത ബൂമറാംഗാണ് മറ്റൊരു ചിത്രം.
9 Malayalam Movies & 5 Other Language Movies Being Released Today In Kerala pic.twitter.com/HTVWiFBBGK
— Snehasallapam (@SSTweeps) February 24, 2023
നിത്യ ദാസ്, ശ്വേത മേനോന്, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പബ്ലിസിറ്റിയില്‍ മുന്നില്‍ നില്ക്കുന്ന ചിത്രങ്ങള്‍.
അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി. തോമസ് സംവിധാനം ചെയ്യുന്ന സന്തോഷവും തിയറ്ററലെത്തി.
ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ് മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ഏകന്‍, രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ബി. ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ധരണി എന്നിവയാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍.