ബാഹുബലിയിലൂടെ പൽവാൽദേവനെ അനശ്വരനാക്കിയ സിനിമാ പ്രേമികളുടെ ഇഷ്ട താരം റാണാ ദഗുബതി വീണ്ടുമൊരു ചരിത്ര പുരുഷന്റെ വേഷം ചെയ്യാനൊരുങ്ങുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ വേഷത്തിലായിരിക്കും റാണ എത്തുക. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ റാണ തന്നെയാണ് വിവരം പങ്കുവച്ചത്.
കെ. മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിൻ തിരുമലയുടേതാണ് തിരക്കഥ.
സിനിമയുടെ പ്രാഥമിക ചർച്ചകൾ നടക്കുകയാണെന്നും റാണ പോസ്റ്റിൽ പറയുന്നുണ്ട്. 1945 എന്ന ചരിത്ര സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് റാണ ഇപ്പോൾ. ഇതിനു ശേഷം ഗുണശേഖരന്റെ മറ്റൊരു സിനിമയിലും റാണ വേഷമിടും. തുടങ്ങിവച്ച ചിത്രങ്ങളൊക്കെ പൂർത്തിയാക്കിയതിന് ശേഷം അടുത്ത വർഷം പകുതിയോടെയായിരിക്കും പുതിയ ചരിത്ര സിനിമയുടെ ചിത്രീകരണം തുടങ്ങുക.