+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭു​ദേ​വ​യെ നാ​യ​ക​നാ​ക്കി പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ബ്ലൂ ​ഹി​ൽ ഫി​ലിം​സ്

തെ​ന്നി​ന്ത്യ​ൻ താ​രം പ്ര​ഭു​ദേ​വ​യെ നാ​യ​ക​നാ​ക്കി പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ബ്ലൂ ​ഹി​ൽ ഫി​ലിം​സ്. നൃ​ത്ത​ത്തി​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യ
പ്ര​ഭു​ദേ​വ​യെ നാ​യ​ക​നാ​ക്കി പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ബ്ലൂ ​ഹി​ൽ ഫി​ലിം​സ്

തെ​ന്നി​ന്ത്യ​ൻ താ​രം പ്ര​ഭു​ദേ​വ​യെ നാ​യ​ക​നാ​ക്കി പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ബ്ലൂ ​ഹി​ൽ ഫി​ലിം​സ്. നൃ​ത്ത​ത്തി​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​സ്.​ജെ. സി​നു​വാ​ണ്.

തേ​ര്, ജി​ബൂ​ട്ടി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സി​നു ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ബ്ലൂ ​ഹി​ൽ നൈ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ബാ​ന്ന​റി​ൽ ജോ​ബി പി ​സാ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തേ​രി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച ദി​നി​ൽ.​പി.​കെ ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ മ​റ്റു താ​ര​ങ്ങ​ളെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​നു​ണ്ടാ​കും. ജൂ​ണി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ബ്ലൂ ഹിൽ ഫിലിംസിന്‍റെ മൂന്നാമത്തെ പ്രൊഡക്ഷൻ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.