+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു നി​മി​ഷം തെ​റ്റി​യി​രു​ന്നെ​ങ്കി​ൽ ദേ​ഹ​ത്ത് ലോ​റി ക​യ​റി ക​യ​റി​യി​റ​ങ്ങി​യേ​നെ; വീ​ഡി​യോ പ​ങ്കു​വ​ച്ച് വി​ശാ​ൽ

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് ന​ട​ൻ വി​ശാ​ൽ. മാ​ർ​ക്ക് ആ​ന്‍റ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ
ഒ​രു നി​മി​ഷം തെ​റ്റി​യി​രു​ന്നെ​ങ്കി​ൽ ദേ​ഹ​ത്ത് ലോ​റി ക​യ​റി ക​യ​റി​യി​റ​ങ്ങി​യേ​നെ; വീ​ഡി​യോ പ​ങ്കു​വ​ച്ച് വി​ശാ​ൽ

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് ന​ട​ൻ വി​ശാ​ൽ. മാ​ർ​ക്ക് ആ​ന്‍റ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൂ​ന​മ​ല്ലി എ​ന്ന സ്ഥ​ല​ത്തെ ലൊ​ക്കേ​ഷ​നി​ൽ സം​ഘ​ട്ട​നം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.



മ​തി​ൽ​ത​ക​ർ​ത്ത് ട്ര​ക്ക് വ​രു​ന്ന ദൃ​ശ്യ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര​മേ​റി​യ ട്ര​ക്ക് മ​തി​ൽ ത​ക​ർ​ത്ത് ക്യാ​മ​റ ല​ക്ഷ്യ​മാ​ക്കി അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​വ​രു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ നി​ന്നും വി​ശാ​ൽ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു

ആ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടി​ല്ല. ദൈ​വ​ത്തി​ന് ന​ന്ദി​യെ​ന്നും ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ള്‍​ക്കും ഇ​ഞ്ചി​നു​മു​ള്ള വ്യ​ത്യാ​സ​ത്തി​ലാ​ണ് ത​നി​ക്ക് ജീ​വ​ന്‍ തി​രി​ച്ച് കി​ട്ടി​യ​തെ​ന്നും ഒ​രു നി​മി​ഷം തെ​റ്റി​യി​രു​ന്നെ​ങ്കി​ൽ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് ച​ത​ഞ്ഞ​ര​ഞ്ഞേ​നെ​യെ​ന്നും വി​ഡി​യോ പ​ങ്കു​വ​ച്ച് വി​ശാ​ൽ ട്വീ​റ്റ് ചെ​യ്തു.

ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ശാ​ൽ, എ​സ്.​ജെ. സൂ​ര്യ, സു​നി​ൽ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.