വിവാഹമോചിതയായി എന്ന വാർത്ത സ്ഥിരീകരിച്ച് നടി ഗൗതമി നായർ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയായിരുന്നു ഗൗതമി വിവാഹം കഴിച്ചത്.
2017ലാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചനം എന്നത് തീർത്തും സ്വകാര്യമായ കാര്യമാണെന്നും മറ്റുള്ളവർ എങ്ങനെ ജഡ്ജ് ചെയ്യുമെന്നറിയാത്തതു കൊണ്ടാണ് തുറന്നു പറയാത്തെതെന്നും ഗൗതമി പറയുന്നു.
വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടു പോയാലും പരസ്പരം സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ നിന്നും പുറത്തിറങ്ങുക എന്നതാണ് പരസ്പരമുള്ള ബഹുമാനത്തിന് നല്ലതെന്നും നടി പറയുന്നു.
സെക്കൻഡ് ഷോ, കുറുപ്പ്, കൂതറ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീനാഥ്. ശ്രീനാഥിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയുടെ ഭാഗമാകുന്നത്. നടൻ ദുൽഖർ സൽമാന്റെയും ആദ്യ ചിത്രം സെക്കൻഡ് ഷോയാണ്. ഡയമണ്ട് നെക്ലേസ്, ചാപ്റ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ഗൗതമി ശ്രദ്ധേയായി.
എന്റെ പേഴ്സണലായിട്ടുള്ള കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ പുറത്ത് എത്തിയാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഉണ്ടാക്കും. അത് കൊണ്ടാണ് ഇത് നടന്നത്, ഇത് കൊണ്ടാണ് അത് നടന്നത് എന്നതൊക്കെ ചിന്തിച്ച് കൂട്ടും. ആരുടെയെങ്കിലും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ല. അത് കൊണ്ട് ജനങ്ങള്‍ ജഡ്ജ് ചെയ്യും.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഞങ്ങൾ ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായിരുന്നു. 2017ൽ വിവാഹിതരായി.
ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഐഡിയോളജി രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. ഞങ്ങള്‍ കുറേ നോക്കി. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന്. എന്നാല്‍ അതിന് സാധിച്ചില്ല.
ചിലപ്പോള്‍ വിട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ല, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്.
ഞങ്ങൾ പരസ്പരം വിളിക്കും അന്വേഷിക്കും. കാര്യങ്ങൾ ഓക്കെയല്ലേ എന്നു ചോദിക്കും. സിനിമയിലൊക്കെ കാണുന്നപോലെ ഒന്നുമല്ല ഞങ്ങൾ തമ്മിൽ. ഇപ്പോഴും നല്ല സൗഹൃദം തന്നെയാണ്. കമ്യൂണിക്കേഷന്‍ എന്നത് ഒരു പ്രധാന കാര്യമാണെന്നാണ് ഇതില്‍ നിന്നും പഠിച്ചെന്നും ഗൗതമി നായർ പറയുന്നു.