നഗരത്തിൽ പട്രോളിംഗിന് അശ്വാരൂഢസേന

08:20 PM Apr 07, 2017 | Deepika.com
ബംഗളൂരു: നഗരത്തിൽ പട്രോളിംഗ് ജോലിക്ക് പോലീസ് കുതിരപ്പുറത്തേറി വരും. ചൊവ്വാഴ്ച കൊമേഴ്സ്യൽ സ്ട്രീറ്റിലും വ്യാഴാഴ്ച ബ്രിഗേഡ് റോഡിലും ശനി, ഞായർ ദിവസങ്ങളിൽ കബണ്‍ പാർക്കിലുമാണ് കുതിരപ്പോലീസ് പട്രോളിംഗ് നടത്തുന്നത്. മൈസൂരു റോഡ് സിറ്റി ആംഡ് റിസർവിലെ ബുംഗി ഡാൻസർ, ലോക്ക്ഡ് എവേ, രേഷം, തൊറാൻ എന്നീ കുതിരകളാണ് പട്രോളിംഗ് സംഘത്തിലുള്ളത്. പട്രോളിംഗ് സ്ഥലത്തേക്ക് പ്രത്യേക വാഹനത്തിലാണ് ഇവയെ എത്തിക്കുന്നത്. ഇവയെക്കൂടാതെ മൈസൂരുവിൽ നിന്ന് പുതിയ ആറു കുതിരകളെക്കൂടി എത്തിക്കാനും ആലോചനയുണ്ട്.