+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​സ്സെ​ത്ര​യാ​യി മു​പ്പ​ത്തി; ചി​ത്രീ​ക​ര​ണം തു‌​ട​ങ്ങി

നോ​ലി​മി​റ്റ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ജു യു.​സി. നി​ർ​മി​ക്കു​ന്ന വ​യ​സെ​ത്ര​യാ​യി മു​പ്പ​ത്തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പ​പ്പ​ൻ ടി.​ന​മ്പ്യാ​രാ​ണ് ചിത്രം​ സം​വി​ധാ​ന
വ​യ​സ്സെ​ത്ര​യാ​യി മു​പ്പ​ത്തി; ചി​ത്രീ​ക​ര​ണം തു‌​ട​ങ്ങി

നോ​ലി​മി​റ്റ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ജു യു.​സി. നി​ർ​മി​ക്കു​ന്ന വ​യ​സെ​ത്ര​യാ​യി മു​പ്പ​ത്തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പ​പ്പ​ൻ ടി.​ന​മ്പ്യാ​രാ​ണ് ചിത്രം​ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദ്ധ്യ​ക്ഷ പി.​സ​തീ​ദേ​വി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

37 വ​യ​സാ​യി​ട്ടും വി​വാ​ഹം ന​ട​ക്കാ​ത്ത ബ്രി​ഗേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര പ​റ​യു​ന്ന​ത്. പ്ര​ശാ​ന്ത് മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. മെ​റീ​നാ മൈ​ക്കി​ൾ, വൈ​ഷ്ണ​വി എ​ന്നി​വ​രാ​ണു നാ​യി​ക​മാ​ർ.

ഉ​ണ്ണി​രാ​ജാ, അ​രി​സ്റ്റോ സു​രേ​ഷ്, ജ​യ​ശ​ങ്ക​ർ, അ​നൂ​പ് ച​ന്ദ്ര​ൻ, മ​ഞ്ജു പ​ത്രോ​സ്, ര​മ്യാ സു​രേ​ഷ്, ചി​ത്ര, ക​ലാ​ഭ​വ​ൻ സ​രി​ഗാ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ക​ഥ - ഷി​ജു.​യു.​സി. തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ഫൈ​സ​ൽ അ​ബ്ദു​ള്ള. ഛായാ​ഗ്ര​ഹ​ണം - സ​മീ​ർ ജി​ബ്രാ​ൻ. എ​ഡി​റ്റിം​ഗ്‌ - റി​യാ​സ് ബ​ദ​നി. മാ​ഹി, മൈ​സൂ​ർ, ത​ല​ശ്ശേ​രി, വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.