+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ത്യാ​ഗ്ര​വും ആ​ർ​ത്തി​യു​മാ​ണ് മ​നു​ഷ്യ​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം; പ​ക​ലും പാ​തി​രാ​വും ടീ​സ​ർ

കു​ഞ്ചാ​ക്കോ ബോ​ബ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന പ​ക​ലും പാ​തി​രാ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​റെ​ത്തി.​അ​ത്യാ​ഗ്ര​ഹ​വും ആ​ർ​ത്തി​യു​മാ​ണ് സ​ക​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണം എ​
അ​ത്യാ​ഗ്ര​വും ആ​ർ​ത്തി​യു​മാ​ണ് മ​നു​ഷ്യ​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം; പ​ക​ലും പാ​തി​രാ​വും ടീ​സ​ർ

കു​ഞ്ചാ​ക്കോ ബോ​ബ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന പ​ക​ലും പാ​തി​രാ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​റെ​ത്തി.​അ​ത്യാ​ഗ്ര​ഹ​വും ആ​ർ​ത്തി​യു​മാ​ണ് സ​ക​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണം എ​ന്ന ആ​മു​ഖ​ത്തോ​ടെ​യെ​ത്തു​ന്ന ടീ​സ​ർ തു​ട​ങ്ങു​ന്ന​ത്.

അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മ്മി​ക്കു​ന്നു. ര​ജി​ഷാ വി​ജ​യ​നാ​ണ് നാ​യി​ക.



ഏ​റെ ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഹൈ​റേ​ഞ്ചി​ലെ ഒ​രു എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ത്യ​ന്തം സ​സ്പെ​ൻ​സ് നി​റ​ഞ്ഞ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗു​രു സോ​മ​സു​ന്ദ​രം, കെ.​യു.​മ​നോ​ജ് (തി​ങ്ക​ളാ​ഴ്ച്ച നി​ശ്ച​യം ഫെ​യിം) ദി​വ്യ​ദ​ർ​ശ​ൻ, ബി​ബി​ൻ ജോ​ർ​ജ്, ഗോ​കു​ലം ഗോ​പാ​ല​ൻ, അ​മ​ൽ നാ​സ​ർ, ത​മി​ഴ്, വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ, ദീ​പ​ക് ധ​ർ​മ്മ​ടം എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

തി​ര​ക്ക​ഥ നി​ഷാ​ദ് കോ​യ. സു​ജേ​ഷ് ഹ​രി​യു​ടെ വ​രി​ക​ൾ​ക്ക് സ്റ്റീ​ഫ​ൻ ദേ​വ​സ്സി ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. സാം ​സി.​എ​സ്സാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം. ഫൈ​സ് സി​ദ്ദി​ഖ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.