ക്രൈസ്റ്റ് നഗർ സ്കൂളിന് കട്ടിളവച്ചു

06:04 PM Apr 04, 2017 | Deepika.com
ബംഗളൂരു: ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിന്‍റെ കട്ടിളവയ്പ് കർമം മാർച്ച് 26ന് രാവിലെ 9.30 ന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ നിർവഹിച്ചു. രൂപതാ ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി, ധർമാരാം റെക്ടർ റവ.ഡോ.തോമസ് ഐക്കര സിഎംഐ, ഫൊറോനാ വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്തർ, അൽമായർ എന്നിവർ പങ്കെടുത്തു. മാർ ആന്‍റണി കരിയിലിന്‍റെ ജ·ദിനവും ഇതോടൊപ്പം ആഘോഷിച്ചു. ആറാട്ട് ഡെവലപ്പേഴ്സിന്‍റെ ക്രൈസ്റ്റ് നഗർ പ്രൊജക്ടിൽ അംഗങ്ങളായവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.