സ്വർഗറാണി ദേവാലയത്തിൽ നോന്പുകാല കാരുണ്യസന്ദർശനം

07:10 PM Apr 03, 2017 | Deepika.com
ബംഗളൂരു: രാജരാജേശ്വരിനഗർ സ്വർഗറാണി ദേവാലയത്തിലെ യംഗ് കപ്പിൾസ് അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ വലിയനോന്പ് ആചരണത്തിന്‍റെ ഭാഗമായി ബന്നാർഘട്ട റോഡ് ബാലയേശു ഭവനിലേക്ക് കാരുണ്യസന്ദർശനം സംഘടിപ്പിച്ചു. ഇടവകാംഗങ്ങൾ അനാഥാലയവും വൃദ്ധസദനവും സന്ദർശിച്ച് ഇടവകയിൽ നിന്ന് ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പഠനകിറ്റുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ അന്തേവാസികളുടെയും ഇടവകാംഗങ്ങളുടെയും കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. സന്ദർശനത്തിനു വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, സിസ്റ്റർ ആൻമരിയ, ജോമി ജോണ്‍, ജിസോ ജോസ്, എം.ജെ. മൈക്കിൾ എന്നിവർ നേതൃത്വം നല്കി.