നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാന്റെ ശക്തമായി തിരിച്ചുവരവായിരുന്നു പഠാൻ എന്ന ചിത്രം. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രം കാര്യമായി വിജയം കാണാതെ പോയതിന് ശേഷം പിന്നീട് ഷാരുഖിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല.
നാലു വർഷം കാത്തിരുന്നെങ്കിലും അപ്രാപ്യമായ വിജയം സ്വന്തമാക്കാൻ പഠാന് കഴിഞ്ഞുവെന്നുള്ളതിന്റെ തെളിവാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ വിവരം.
റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ടിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്ന കളക്ഷൻ ഏകദേശം 988 കോടി രൂപയാണ്. നാലരകോടിയോളം വരുമാനമാണ് ചിത്രം കഴിഞ്ഞ ദിവസം മാത്രം നേടിയത്.
Pathaan and celebrations go hand in hand! Catch this action entertainer TODAY!
— Yash Raj Films (@yrf) February 19, 2023
Book your tickets for #Pathaan - https://t.co/SD17p6x9HI | https://t.co/VkhFng6vBj
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu. pic.twitter.com/OxTAyzV3hY
ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് പഠാനിപ്പോള്‍. പ്രശാന്ത് നീലിന്റെ കെ.ജി.എ് ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2; ദ കണ്ക്ലൂഷന്, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ളത്.
ചിത്രം ആദ്യദിനം മാത്രം നേടിയത് 106 കോടി രൂപയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹുമാണ് മറ്റു പ്രധാനവേഷത്തിലെത്തിയത്.