+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഹി​ന്ദി റീ​മേ​ക്ക് സെ​ൽ​ഫി​; ട്രെ​യി​ല​ർ

അ​ക്ഷ​യ് കു​മാ​റും ഇ​മ്രാ​ൻ ഹാ​ഷ്മി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സെ​ൽ​ഫി​യു​ടെ പു​തി​യ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. പൃ​ഥ്വി​രാ​ജ്‌, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് ചി​ത്രം ഡ്രൈ​വിംഗ് ലൈ​സ
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഹി​ന്ദി റീ​മേ​ക്ക് സെ​ൽ​ഫി​; ട്രെ​യി​ല​ർ

അ​ക്ഷ​യ് കു​മാ​റും ഇ​മ്രാ​ൻ ഹാ​ഷ്മി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സെ​ൽ​ഫി​യു​ടെ പു​തി​യ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. പൃ​ഥ്വി​രാ​ജ്‌, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് ചി​ത്രം ഡ്രൈ​വിംഗ് ലൈ​സ​ന്‍​സി​ന്‍റെ ഹി​ന്ദി റീ​മേ​ക്കാ​ണ് സെ​ൽ​ഫി.



ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച സി​നി​മാ ന​ട​ന്‍റെ വേ​ഷം ഹി​ന്ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ക്ഷ​യ് കു​മാ​റാണ്. സു​രാ​ജിന്‍റെ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ വേ​ഷം ഇ​മ്രാ​ന്‍ ഹാ​ഷ്മി​യും അവതരിപ്പിക്കുന്നു.

പൃ​ഥ്വി​രാ​ജും ഭാ​ര്യ സു​പ്രി​യ മേ​നോ​നും മാ​ജി​ക് ഫ്രെ​യിം​സും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളു​ടെ നി​ര​യി​ലു​ണ്ട്. ക​ര​ൺ ജോ​ഹ​റി​ന്‍റെ ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ നി​ര​യി​ലു​ണ്ട്. സ്റ്റാ​ർ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാ​ജ് മേ​ഹ്ത്ത​യാ​ണ്.

റി​ഷ​ഭ് ശ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി 24ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

പൃ​ഥ്വി​രാ​ജും സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി 2019ൽ ​എ​ത്തി​യ ചി​ത്ര​മാ​ണ് ഡ്രൈ​വിംഗ് ലൈ​സെ​ൻ​സ്. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​ച്ചി ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ലാ​ൽ ജൂ​നി​യ​റാ​യി​രു​ന്നു.