മോഹൻലാലിന്റെ ആദ്യസംവിധാനത്തിലൊരുങ്ങുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഹോളിവുഡ് സംഗീത സംവിധായവൻ മാർക്ക് കിലിയൻ. ബറോസിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് മാർക്ക് ആകുമെന്നാണ് റിപ്പോർട്ട്.
മാർക്ക് കിലിയനൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ബറോസിന്റെ സഹ സംവിധായകൻ ടി.കെ. രാജീവ് കുമാറും ചിത്രത്തിലുണ്ട്.
ദക്ഷിണാഫ്രിക്കൻ സ്വദേശിയായ മാർക്ക് കിലിയൻ ഇപ്പോൾ ലോസ് ഏഞ്ചൽസിലാണ് താമസം. ഓസ്കാർ നേടിയ സോറ്റ്സി, ഐ ഇൻ ദി സ്കൈ, ദ ട്രൈറ്റർ തുടങ്ങിയ ചിത്രങ്ങളിലെ മാർക്കിന്റെ സംഗീതം ഏറെ പ്രശസ്തമാണ്.
സന്തോഷ് ശിവന് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ബിഫോര്‍ ദ റെയിന്‍ എന്ന ചിത്രത്തിനും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.