+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർഥന

ന്യൂടൗണ്‍ : കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചർച്ചിൽ വോയിസ് ഓഫ് പീസ് മിനിസ്ട്രി ഉപവാസ പ്രാർഥന നടത്തുന്നു. ഏപ്രിൽ ഒന്നിന് (ശനി) രാവിലെ 10.30ന് കുരിശിന്‍റെ വഴിയോടെ ആരംഭിക്കുന്ന
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർഥന
ന്യൂടൗണ്‍ : കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചർച്ചിൽ വോയിസ് ഓഫ് പീസ് മിനിസ്ട്രി ഉപവാസ പ്രാർഥന നടത്തുന്നു. ഏപ്രിൽ ഒന്നിന് (ശനി) രാവിലെ 10.30ന് കുരിശിന്‍റെ വഴിയോടെ ആരംഭിക്കുന്ന ശുശ്രൂഷകളിൽ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യസഹായമാതാവിന്‍റെ നൊവേന, ദിവ്യബലി, ആരാധന, രോഗികൾക്കായുള്ള പ്രാർഥന എന്നിവയോടെ വൈകുന്നേരം 4.30 ന് ശുശ്രൂഷകൾ സമാപിക്കും. കുട്ടികൾക്കുള്ള ധ്യാനവും ഇതോടനുബന്ധിച്ച് നടക്കും. കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും.

ശുശ്രൂഷകൾക്ക് ഫാ. ജോസ് ഭരണികുളങ്ങരയും സിസ്റ്റർ മെറീനയും (UMI) , ഫാ. ജോർജ് അഗസ്റ്റിനും നേതൃത്വം നൽകും.

വിവരങ്ങൾക്ക് : പ്രതീബ് ബേബി 0873159728, സിബി ആന്‍റണി 0871042266,

ബിനു സൈമണ്‍ 0879589050.